തിരച്ചില്‍ നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരെ കേസ്

മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരെ കേസെടുത്ത് കർണാടക പൊലീസ്. ഷിരൂര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന് വേണ്ടി നടത്തിയിരുന്ന തിരച്ചില്‍ വഴിതിരിച്ചുവിടാൻ ഇരുവരും ശ്രമിച്ചെന്നാണ് കേസ്. മനാഫ് ആദ്യഘട്ടം മുതല്‍ തിരച്ചില്‍ വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത് എന്ന് കാർവാര്‍ എസ്പി എം നാരായണ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ മനാഫ്, ഈശ്വര്‍ മാല്‍പെ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും എസ്പി വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

അങ്കോള പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇരുവരും ശ്രമിക്കുന്നത് എന്നത് ജില്ലാ ഭരണകൂടത്തിന് ബോധ്യമുണ്ടായിരുന്നു. ഔദ്യോഗിക സംവിധാനങ്ങളെ എല്ലാം നിഷേധിച്ച്‌ കൊണ്ട് സമാന്തര തിരച്ചിലിനാണ് ശ്രമിച്ചത്. അത് ജില്ലാ ഭരണകൂടം തടഞ്ഞിരുന്നു. ഈശ്വര്‍ മാല്‍പെയ്ക്ക് അനുമതി നല്‍കാതിരുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ് എന്ന് എസ്പി പറയുന്നത്.

നേരത്തെ മനാഫിനെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വൈകാരികത ചൂഷണം ചെയ്ത് മനാഫ് യൂട്യൂബ് ചാനലില്‍ കാഴ്ചക്കാരെ കൂട്ടുകയാണ് എന്നും കുടുംബം ആരോപിച്ചിരുന്നു. കാര്‍വാര്‍ എംഎല്‍എയും എസപിയും ഇത് മനസിലാക്കി തങ്ങളോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.

അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് കുടുംബം വീട്ടില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ജിതിനെ കൂടാതെ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ, അച്ഛന്‍ പ്രേമന്‍, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു. അര്‍ജുന്റെ പേരില്‍ പലതരത്തിലുള്ള ധനശേഖരണം നടത്തുന്നുണ്ട് എന്നും കുടുംബം ചൂണ്ടിക്കാട്ടി.

ആദ്യഘട്ടത്തില്‍ മനാഫിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയമില്ലായിരുന്നു എന്നും അതുകൊണ്ടാണ് അദ്ദേഹത്തെ തള്ളിപ്പറയാതിരുന്നത് എന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി. മറ്റ് സഹായങ്ങളൊന്നും ആവശ്യമില്ല എന്നും കുടുംബം അറിയിച്ചു. അതേസമയം കുടുംബത്തിന്റെ ആരോപണങ്ങളെല്ലാം മനാഷ് നിഷേധിക്കുകയായിരുന്നു. ആരില്‍ നിന്ന് പണം വാങ്ങിയിട്ടില്ല എന്നും യൂട്യൂബ് ചാനല്‍ തുടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണ് അതില്‍ എന്താണ് തെറ്റ് എന്നും മനാഫ് ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version