ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ ഭീഷണിയില്‍ സ്വര്‍ണവില ഉയര്‍ന്നു; കേരളത്തില്‍ പുതിയ റെക്കോര്‍ഡ്

ഇറാൻ-ഇസ്രായേല്‍ സംഘർഷം മൂലം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുകയാണ്. കേരളത്തിൽ ഇന്ന് സ്വർണത്തിന് പവന് 56,960 രൂപയും ഗ്രാമിന് 7,120 രൂപയുമാണ് വില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഇന്നലെ ഗ്രാമിന് 10 രൂപ വർധിച്ച്‌ ഒരു പവൻ സ്വർണത്തിന് 56,880 രൂപയും ഒരു ഗ്രാമിന് 7,110 രൂപയുമായിരുന്നു വില. കഴിഞ്ഞയാഴ്ച 56,800 രൂപയിൽ പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് മൂന്നുദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് അധികം വൈകാതെ 57,000 രൂപയായി വർധിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. ഈ വർഷാവസാനത്തോടെ സ്വർണവില പുതിയ ഉയരങ്ങളിലെത്താനും സാധ്യതയുണ്ട്.

ഇറാൻ ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ അയച്ചതോടെ മേഖലയിൽ സംഘർഷസാധ്യത വർധിച്ചു. ഇറാനിലെ എണ്ണ സംസ്കരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ പ്രത്യാക്രമണം നടത്തുമെന്ന ആശങ്ക നിലനിൽക്കുകയാണ്. അങ്ങനെ വന്നാൽ കനത്ത തിരിച്ചടി ഇസ്രായേല്‍ നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകി. ഇത് എണ്ണവിപണിയെ ഗുരുതരമായി ബാധിക്കുകയും സാമ്പത്തികരംഗത്തെ കാര്യമായി സ്വാധീനിക്കുകയും ചെയ്യുമെന്നതിനാൽ ഓഹരിവിപണിയിൽ വൻ തകർച്ച സൃഷ്ടിച്ചിട്ടുണ്ട്. സ്വർണത്തിനും എണ്ണയ്ക്കും വില വർധിക്കാൻ സംഘർഷം കാരണമാകും.

2024 ഡിസംബറോടെ സ്വർണവില ഗ്രാമിന് 7,550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജൻസിയായ ഫിച്ച്‌ സൊല്യൂഷന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഈ വർഷം സ്വർണവിലയിൽ 29 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version