സംസ്ഥാനത്ത് ഇന്ന് തുടർച്ചയായ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
അഞ്ചുദിവസത്തിനുള്ളിൽ 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചിക്കുന്നു.
ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും ചില ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരിയടക്കമുള്ള തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35-55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതോടെ, മത്സ്യബന്ധനം തടഞ്ഞു.