പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസവും വിദേശത്തും ഉയർന്ന വിദ്യാഭ്യാസം ലഭിക്കുമെന്നു പട്ടികജാതി-പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉറപ്പു നല്‍കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വൈവിധ്യമാർന്ന വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നീ വിഷയങ്ങളിൽ സംഘടിപ്പിച്ച ശിൽപ്പശാലയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അപേക്ഷകളിൽ സമയബന്ധിതത്വം പാലിക്കണമെന്നും, വിദേശ രാജ്യങ്ങളിലെ സ്‌കോളർഷിപ്പുകളും അഡ്മിഷനും നേടുന്നതിൽ ജാഗ്രത വേണമെന്നും മന്ത്രി വിദ്യാർഥികളെ ഉപദേശം നല്‍കി.
‘ഗവണ്‍മെന്റ് ഓഫ് കേരള – ഉന്നതി സ്‌കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ്’ പദ്ധതി മുഖാന്തിരം 675 പട്ടികജാതി വിദ്യാർഥികളും 41 പട്ടികവർഗ വിദ്യാർഥികളും 57 പിന്നാക്കവിഭാഗ വിദ്യാർഥികളും ഇതിനകം വിദേശ സർവകലാശാലകളിൽ സ്‌കോളർഷിപ്പോടെ പഠനം തുടരുന്നുണ്ട്.