ബത്തേരിയിൽ വിറ്റ T G 434222 നമ്പർ ടിക്കറ്റിന് 2024-ലെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചു. എസ്.കെ. ലോട്ടറി ഏജൻസിയുടെ ബത്തേരി ശാഖ വഴിയാണ് ഈ ഭാഗ്യടിക്കറ്റിന്റെ വിൽപ്പന നടന്നത്.ഇതേസമയം, ഒന്നാം സമ്മാനത്തിന് പുറമെ, ഒരു കോടി രൂപയുടെ പത്തു സമ്മാനങ്ങളിലൊന്ന് വയനാട്ടിലും കിട്ടിയതായി റിപ്പോർട്ടുണ്ട്.
എസ്.ജെ. ലക്കി സെൻറർ പനമരം ഹോൾസെയിൽ വഴിയാണ് NGR ലോട്ടറീസ് ബത്തേരി ഈ ടിക്കറ്റ് വിതരണം ചെയ്തത്. ഈ ഭാഗ്യടിക്കറ്റിന്റെ ഏജൻസിയായ NGR ലോട്ടറീസിന്റെ നടത്തിപ്പ് നാഗരാജ് ആണ് കൈകാര്യം ചെയ്തിരുന്നത്.