റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞ് അപകടത്തിൽപ്പെട്ടു മരിച്ചു. പൂജയ്ക്കായി സൂക്ഷിച്ചിരുന്ന റമ്പൂട്ടാൻ കുട്ടി എടുത്ത് നാവിലേക്ക് കൊണ്ടുപോയി വിഴുങ്ങുകയായിരുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
തിരുവനന്തപുരം കല്ലമ്പലം, കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ അനീഷ്-വൃന്ദ ദമ്പതികളുടെ കുഞ്ഞ് ആദവിനാണ് ഈ ദാരുണ സംഭവമുണ്ടായത്.കഴിഞ്ഞ വൈകുന്നേരം, കുട്ടി റമ്പൂട്ടാൻ പുറംതോടോടെ വിഴുങ്ങിയതോടെ ഉടൻ ആശുപത്രിയിലെത്തിച്ച് ഫലം കാണാതെ പോയി. ഫലപ്രദമായി പുറത്തെടുത്തെങ്കിലും, കുട്ടിയുടെ നില വഷളാകുകയും എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.