കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ ഗൃഹനാശം സംഭവിച്ചവരുടെ പുനരധിവാസത്തിനായി കരട് പട്ടിക ഉടൻ തയ്യാറാക്കും. ഒക്ടോബര്‍ 16ഓടെ ഈ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഈ ആഴ്ച ആരംഭിക്കുന്ന ഫീല്‍ഡ് പരിശോധനയ്ക്കും, ഡോ. ജോണ്‍ മത്തായി സമിതിയുടെ സിഫാരശ് പ്രകാരമുള്ള അതിർത്തി നിർണയത്തിനും ശേഷം, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ആദ്യഘട്ടത്തിലും, വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലുള്ളവരെ രണ്ടാംഘട്ടത്തിലുമായാണ് പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍.