ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിംഗിൽ പരിഷ്കാരം: പ്രതിദിനം 70,000 പേരിന് മാത്രമേ ഇനി ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ ശബരിമല വെർച്വൽ ക്യൂ ബുക്കിംഗിൽ മാറ്റം വരുത്തി ദേവസ്വം ബോർഡ്. ഇനി മുതൽ ദിവസവും 70,000 തീർത്ഥാടകർക്ക് മാത്രമേ വെർച്വൽ ക്യൂ വഴി പ്രവേശനം ലഭ്യമാക്കുകയുള്ളു. നേരത്തെ ഈ എണ്ണം 80,000 ആയിരുന്നു. പുതിയ ക്രമീകരണത്തിലൂടെ സ്പോട്ട് ബുക്കിംഗ് പരിഗണിക്കുകയാണ് ലക്ഷ്യം. തിരക്ക് വർധിച്ചാൽ, ബുക്കിംഗ് എണ്ണം കൂടുതൽ ആക്കേണ്ടതുണ്ടോ എന്ന് പിന്നീട് പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
തിരക്ക് നിയന്ത്രിക്കാൻ മുൻസൂചനയോടെയാണ് ഈ തീരുമാനം. 70,000 തീർത്ഥാടകർക്ക് മാത്രമുള്ള നിയന്ത്രണം നിലവിൽ നടപ്പിലാക്കി, ബാക്കി 10,000 പേരുടെ പ്രവേശനത്തെക്കുറിച്ചുള്ള തീരുമാനവും ഉടൻ ഉണ്ടാകുമെന്നാണ് അറിയിപ്പ്.