മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആട്, ചെമ്മരിയാടുകളെ ബാധിക്കുന്ന ആടുവസന്ത വൈറസ് രോഗത്തിനുള്ള സൗജന്യ പ്രതിരോധ കുത്തിവെയ്പ്പിന് ജില്ലയില്‍ തുടക്കമായി. ആടുവസന്ത വൈറസ് 2030 ഓടെ നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് പദ്ധതി ലക്ഷ്യം. ജില്ലയില്‍ 45350 ആടുകള്‍ക്ക് വീടുകളിലെത്തി നവംബര്‍ 5 വരെ സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കും. കര്‍ഷകര്‍ തങ്ങളുടെ പ്രദേശത്തെ മൃഗാശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ ഭാരത് പശുധാന്‍ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc