വായ്പ തിരിച്ചടവ് മുടക്കൽ കേരളത്തിൽ ഉയരുന്നു: ബാങ്കുകളുടെ ആശങ്ക കൂടുതൽ ശക്തമാകുന്നു

രാജ്യത്തെ സാമ്പത്തിക രംഗം മന്ദഗതിയിലായതോടെ, ധാരാളം ബാങ്കുകളുടെ കിട്ടാക്കടം ഉയരുന്നത് ആശങ്ക ഉയർത്തുകയാണ്. പ്രത്യേകിച്ച്, ക്രെഡിറ്റ് കാർഡുകൾ, മൈക്രോഫിനാൻസ്, വ്യക്തിഗത വായ്പകൾ എന്നിവയുടെ തിരിച്ചടവ് മുടങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യവും ഉപഭോക്തൃ കടപ്പാട് വർധിച്ചതും ഇത് പ്രധാന കാരണങ്ങളായിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മാർച്ച് മാസത്തോട് താരതമ്യം ചെയ്യുമ്പോൾ മുൻനിര സ്വകാര്യ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയിൽ 30 മുതൽ 50 ശതമാനം വരെ വർദ്ധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

സെപ്തംബര്‍ 31 ന് പുറപ്പെടുവിച്ച കണക്കുകള്‍ പ്രകാരം എച്ച്‌.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 1.36 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.42 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. കൂടാതെ, കോട്ടക് മഹീന്ദ്ര ബാങ്കിന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 36 ശതമാനം നഷ്ടം സംഭവിച്ചു, അപ്പോൾ ആര്‍.ബി.എല്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 43 ശതമാനം വര്‍ധിച്ച് 1,026 കോടി രൂപയിലെത്തി.

കിട്ടാക്കടങ്ങളുടെ ഉയർച്ചയെ തുടർന്ന് കോട്ടക് മഹീന്ദ്ര, ആര്‍.ബി.എല്‍ ബാങ്കുകളുടെ ഓഹരികളിൽ 14 ശതമാനം വരെ ഇടിവ് സംഭവിച്ചു.

ഉപഭോക്താക്കളെ കടക്കുഴപ്പത്തിലാക്കുന്നത് പലിശ നിരക്കുകൾ കൂടുകയും വായ്പ തിരിച്ചടവിൽ പ്രതിസന്ധി സൃഷ്ടിക്കുകയുമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version