വയനാട് ലോക്സഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശനിയാഴ്ച മുതൽ തുടക്കം. ജാതിയ ജനസേവ പാർട്ടിയുടെ സ്ഥാനാർത്ഥിയായ ദുഗ്ഗിറാല നാഗേശ്വര റാവു ആദ്യദിനം തന്നെ ജില്ലാ വരണാധികാരി ഡി.ആർ മേഘശ്രീക്ക് പത്രിക കൈമാറി. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഒക്ടോബർ 25 ആണ്. അതിന് ശേഷം, ഒക്ടോബർ 28 ന് നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാൻ അവസാന തിയതി ഒക്ടോബർ 30 വരെയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc