സംസ്ഥാനത്ത് സ്വർണവില സർവകാല ഉയർച്ചയിൽ എത്തി. ഇന്നലെ വരെ നിലനിന്ന വിലയിൽ 320 രൂപയുടെ വർധനയോടെ, പവൻ 58,720 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 40 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാമിന്റെ വില 7340 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയിൽ നിന്നാണ് സ്വർണവില തുടർച്ചയായി ഉയർന്നത്. പവൻ 56,200 രൂപയായിട്ട് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിൽ എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വിപണിയിൽ നേരിയ ചാഞ്ചാട്ടം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിരതയോടെ സ്വർണവില ഉയരുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മുൻ വർഷം ഇതേ സമയത്ത് 45,280 രൂപയായിരുന്നു പവൻ. ഒരു വർഷത്തിനുള്ളിൽ 13,120 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 2,733 ഡോളറെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, അമേരിക്കൻ ഫെഡറൽ റിസർവ്വ് പലിശ കുറയ്ക്കുമെന്ന സൂചനകൾ എന്നിവ സ്വർണത്തിന്റെ വിലയിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നുണ്ട്. വിദഗ്‌ധരുടെ വിലയിരുത്തലിൽ, അടുത്ത കാലത്ത് സ്വർണവില കുറയാനുള്ള സാധ്യത വളരെ കുറവാണ്.