മദ്രസകളുടെ അധ്യാപനത്തിനെതിരെ ബാലവകാശ കമ്മീഷൻ നിലപാടെടുത്തതിനെതിരെ സുപ്രീം കോടതി കടുത്ത വിമർശനവുമായി. മതപാഠങ്ങൾ നിരോധിക്കണമെന്നാണോ നിങ്ങളുടെ ഉദ്ദേശമെന്നായിരുന്നു കമ്മീഷനോടുള്ള ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെ ചോദ്യം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മദ്രസകളെ മാത്രം ലക്ഷ്യംവച്ചുള്ള ഈ നീക്കം എന്താണെന്നും, മറ്റ് മതവിഭാഗങ്ങൾക്കും ഇത് ബാധകമാണോയെന്നും കോടതി ചോദിച്ചു. ഉത്തർപ്രദേശ് മദ്രസവിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ഈ വിമർശനം.
മദ്രസകളെ നിയന്ത്രിക്കാൻ എന്താണ് പിന്നിലെ ഉദ്ദേശം, ഈ നടപടി എന്തിനായിരിക്കാം എന്ന് വിശദീകരിക്കണമെന്നും ബാലവകാശ കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. മറ്റെല്ലാ മതവിഭാഗങ്ങളും ഇത്തരത്തിൽ പാഠങ്ങൾ നടത്താറുണ്ടെന്നും, ഇന്ത്യ ഒരു മത, സംസ്‌കാര സംഗമം നടത്തുന്ന രാജ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.