വെള്ളരിവയലിനടുത്തുള്ള പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാങ്കാണി സ്വദേശിയായ രതിൻ (24) പനമരം പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 7 മണിയോടെ സഹോദരിക്ക് ആത്മഹത്യയുടെ സൂചനയായ ഒരു വീഡിയോ അയച്ചതോടെ യുവാവിനെ കാണാതാകുകയായിരുന്നു. രാവിലെ മുതൽ മാനന്തവാടി അഗ്നിശമന സേനയും പനമരം സി.എച്ച് റെസ്ക്യൂ ടീമും നടത്തിയ തിരച്ചിലിൽ, പനമരം പുഴയിൽ രതിന്റെ മൃതദേഹം കണ്ടെത്തി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സംഭവസ്ഥലത്ത് വെല്ലമുണ്ട പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു, പനമരം എസ്.ഐ എം.കെ റസാഖ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി.