കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ കേരളം ഉൾപ്പെടെ ഒട്ടനവധി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ശക്തമായ മഴ പ്രവചിക്കുന്നതിനാൽ ജാഗ്രതാ നിർദ്ദേശങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെയായിരിക്കും 24 മണിക്കൂറിനുള്ളിൽ മഴയുടെ തോത്. തെക്കൻ തമിഴ്നാട്, ശ്രീലങ്കൻ തീരപ്രദേശങ്ങളിൽ രൂപം കൊണ്ട ചുഴി സംസ്ഥാനത്ത് മഴയെ കൂടുതൽ സജീവമാക്കുന്നതായാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ പല ഭാഗങ്ങളിലും ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഇടിമിന്നലേറ്റ് ആലപ്പുഴയിൽ ഒരു സ്ത്രീ മരിച്ചതും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായതുമാണ് പുതിയ വിവരം.