ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലുള്‍പ്പെട്ട അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസില്‍ പ്രത്യേകം പോളിങ് ബൂത്ത് സജ്ജമാക്കിയതായി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി എല്‍.എ.സി പരിധിയിലെ അവശ്യ സര്‍വീസിൽ ഉള്ളവര്‍, പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയ വോട്ടര്‍മാര്‍ എന്നിവര്‍ നവംബര്‍ എട്ട് മുതല്‍ 10 വരെ രാവിലെ 9 മുതല്‍ വൈകിട്ട് ആറ് വരെ തിരിച്ചറിയല്‍ രേഖയുമായി ബൂത്തിലെത്തി വോട്ട് ചെയ്യണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc