ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ചരിത്ര നേട്ടം; ഉപയോക്താക്കളുടെ എണ്ണം 96.96 കോടി കടന്നു.ഇന്ത്യയിലെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം കൂടുന്ന തോത് ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ്. അമേരിക്ക, ജപ്പാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയെ വെല്ലുന്ന ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ഉയര്‍ച്ചയെക്കുറിച്ച് ടെലികോം മന്ത്രാലയം എക്‌സിലൂടെ പങ്കുവെച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 95.44 കോടി ഉപയോക്താക്കളില്‍ നിന്ന് 1.59 ശതമാനം വര്‍ധിച്ച് 96.96 കോടിയിലേക്ക് ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം ഉയര്‍ന്നു. വയര്‍ലെസ് ഉപയോക്താക്കള്‍ 92.75 കോടിയാണെങ്കില്‍, 4.2 കോടി പേര്‍ വയേര്‍ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്നു.
ട്രായ് റിപ്പോര്‍ട്ടില്‍ കാണിച്ചപോലെ, ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം കൂടുന്നതിനൊപ്പം ടെലികോം കമ്പനികളുടെ ലാഭവും 8.11 ശതമാനം വര്‍ധിച്ച് 157.45 രൂപയായി.