വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണം ആവേശത്തിന്റെ അവസാനഘട്ടത്തിലേക്ക്. സത്യൻ മൊകേരി ഇന്ന് കൽപ്പറ്റയിൽ വോട്ടർമാരെ അഭിമുഖീകരിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നിലമ്പൂരിലെ പര്യടനം പൂർത്തിയാക്കിയ ശേഷം, സത്യൻ മൊകേരി ബത്തേരി, മാനന്തവാടി മേഖലകളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പരിപാടികൾക്ക് നേതൃത്വം നൽകിയതിനു ശേഷം കഴിഞ്ഞ ദിവസം മണ്ഡലം വിട്ടു.
മുൻകൂട്ടി പ്രഖ്യാപിച്ചിരിക്കുന്നതുപോലെ, എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും നാളെ കൽപ്പറ്റയിൽ പ്രചാരണം നടത്തും. മുന്നണികളുടെ പ്രമുഖ നേതാക്കൾ അവസാന ഘട്ട പ്രചരണത്തിനായി മണ്ഡലത്തിലെത്തുകയാണ്.