മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്നതോടെ തീര്‍ഥാടകരുടെ പരിശുദ്ധ യാത്ര ആരംഭിക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍, നിലവിലെ മേല്‍ശാന്തിയായ പി.എന്‍. മഹേഷ് പൂജാരിയുടെ നേതൃത്വത്തിലാണ് നട തുറക്കുന്നത്. തുടർന്ന്, മാളികപ്പുറം ക്ഷേത്രനട തുറക്കുന്നതിനായി മേല്‍ശാന്തി പി.എം. മുരളിക്ക് താക്കോലും ഭസ്മവും കൈമാറി പതിനെട്ടാംപടിയിറങ്ങി തെളിയിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നാളെ ഭക്തര്‍ക്ക് ദര്‍ശനം മാത്രമേ ഉണ്ടായിരിക്കുകയുള്ളു; പുതുതായി ചുമതലയേല്‍ക്കുന്ന മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളോടൊപ്പം മറ്റു പൂജകള്‍ ഉണ്ടായിരിക്കുന്നതല്ല. പുതിയ മേല്‍ശാന്തിമാരായ എസ്. അരുണ്‍കുമാര്‍ നമ്പൂതിരി (ശബരിമല), വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണം തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ വൈകുന്നേരം ആറുമണിക്ക് നടക്കും.