സിബിഎസ്ഇ 2024-25 അധ്യയന വർഷത്തെ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പരീക്ഷാ ഷെഡ്യൂൾ പുറത്തിറക്കി. ഫെബ്രുവരി 15ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് ടൈംടേബിള്‍ cbse.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 23 ദിവസം മുമ്പാണ് ഇത്തവണ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇംഗ്ലീഷ് പരീക്ഷയോടെയാണ് പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്നത്, ഏപ്രിൽ 4-ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ അവസാനിക്കും. പത്താം ക്ലാസിന് മാർച്ച് 18-നാണ് അവസാന പരീക്ഷ. പരീക്ഷകൾ രാവിലെ 10.30 മുതൽ ആരംഭിക്കും.