വയനാട് ദുരന്തസഹായം കേന്ദ്രം നിഷേധിച്ചതിന് മുൻഗണന; മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗം ഇന്ന്

കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗം ഇന്ന് നടക്കും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ രാവിലെ ആരംഭിക്കുന്ന യോഗത്തിൽ മുണ്ടക്കൈ, ചൂരൽമല ദുരന്തങ്ങൾക്കുള്ള സഹായം കേന്ദ്രം നിഷേധിച്ചതും ഉൾപ്പെടെ കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ പ്രാധാന്യത്തോടെ ഉയർത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ലോക്‌സഭാ സമ്മേളനം ഈ മാസം 25ന് ആരംഭിക്കാനിരിക്കെ, ദുരന്തസഹായം, പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വിജിഎഫ് ഫണ്ട് അടക്കമുള്ള വിഷയങ്ങളിൽ കേരളത്തിന്റെ ആവശ്യങ്ങൾക്ക് പിന്തുണ നേടാനുള്ള നീക്കങ്ങൾ യോഗത്തിൽ ചര്‍ച്ച ചെയ്യും. കേരളത്തിന്റെ ആവശ്യങ്ങൾക്ക് കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്താനുള്ള സംയുക്ത നടപടികൾക്കും ധാരണ ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും യോഗത്തിൽ പങ്കെടുക്കണമെന്ന് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, മുൻ യോഗങ്ങളിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നില്ല. ശബരി റെയിൽപാത പോലുള്ള മുൻകാലങ്ങളിൽ പരിഗണിക്കപ്പെടാത്ത ആവശ്യങ്ങളും യോഗത്തിൽ പുനരുയർത്തും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version