വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ തകർപ്പൻ കുതിപ്പ്; രാഹുലിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനും മുകളിൽ. പോളിംഗ് ശതമാനം കുറവായിരുന്നിട്ടും ജനപിന്തുണയിൽ കുറവൊന്നും അനുഭവപ്പെടാതെ പ്രിയങ്ക തേരോട്ടം തുടരുകയാണ്.
മുന്‍ എം.പി രാഹുല്‍ ഗാന്ധി 2019ൽ നേടിയ മൂന്നേമുക്കാൽ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം പിന്നിട്ട്, പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷവുമായി നേര്‍ച്ചെയ്‌തേക്കാണ് നീങ്ങുന്നത്. 6,12,020 വോട്ടുകള്‍ നേടുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി (2,07,401 വോട്ടുകൾ) രണ്ടാം സ്ഥാനത്തും ബിജെപിയുടെ നവ്യ ഹരിദാസ് (1,08,080 വോട്ടുകൾ) മൂന്നാം സ്ഥാനത്തുമാണ്. 2019ലെ വോട്ടു കണക്കുകളെ മറികടക്കുന്ന പ്രിയങ്കയുടെ ഈ മുന്നേറ്റം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കിടയാക്കുന്നുണ്ട്.
Pingback: വയനാട്ടിലെ ജനങ്ങളെ നേരിൽ കാണാൻ രണ്ട് ദിവസത്തിനകം എത്തുമെന്ന് പ്രിയങ്ക ഗാന്ധി - Wayanadvartha