വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ തകർപ്പൻ പ്രകടനം. യു.ഡി.എഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക, ഒന്നേകാൽ ലക്ഷത്തിലേറെ വോട്ടുകളുടെ വൻ ലീഡ് കൈവരിച്ച് വിജയം ഉറപ്പിക്കുന്നതായി റിപ്പോർട്ടുകൾ. പ്രിയങ്കയുടെ മുന്നേറ്റം കടുത്ത രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പ്രിയങ്കയുടെ വിജയം എത്ര ഭൂരിപക്ഷത്തിൽ അവസാനിക്കുമെന്നതാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. രാഹുൽ ഗാന്ധിയുടെ വിജയത്തെ മറികടക്കുമോ എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പ്രവർത്തകർ. അതിനിടെ, വയനാട്ടിലെ ചില ഇടത് കേന്ദ്രങ്ങളിലും പ്രിയങ്കയുടെ മേൽക്കോയ്മ അറിയാവുന്നെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനൊപ്പം, പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടവും ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപും മികച്ച പ്രകടനം തുടരുന്നു.