വയനാട് ചൂരല്മല-മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തത്തെ തുടർന്ന് കേരളത്തിന് ധനസഹായം ലഭ്യമാക്കാൻ കേന്ദ്രം നടപടികൾ വേഗത്തിലാക്കുമെന്ന് കെ.വി. തോമസ്. ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷയുണ്ടാക്കുന്നതാണെന്നും ധനസഹായം സമയബന്ധിതമായി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ചൂരല്മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള നടപടികൾ കേന്ദ്രം താളം മുട്ടിയെങ്കിലും വയനാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കെ.വി. തോമസ് ആവർത്തിച്ചു. മുൻപ് നടന്ന ദുരന്ത മേഖലാ സന്ദർശനങ്ങൾക്കായുള്ള റിപ്പോർട്ടുകൾ കേന്ദ്ര ധനകാര്യസമിതിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യങ്ങൾ ശക്തമായി മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.