വയനാടിന്റെ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായ സാരി അണിഞ്ഞെത്തിയ പ്രിയങ്കാ ഗാന്ധി, ഭരണഘടനയ്‌ക്ക് പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഇതോടെ കേരളത്തില്‍ നിന്നും ഈ ലോക്‌സഭയില്‍ ആദ്യമായി ഒരു വനിതാ എംപിയുടെ പ്രാതിനിധ്യം ഉറപ്പാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രിയങ്കയുടെ അമ്മ സോണിയാഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, മറ്റ് കുടുംബാംഗങ്ങള്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും പാര്‍ലമെന്റില്‍ സന്നിഹിതരായിരുന്നു. രാവിലെ തന്നെ പാര്‍ലമെന്റിലെത്തിയ പ്രിയങ്ക ഗാന്ധിയെ ഇന്ത്യ മുന്നണി നേതാക്കള്‍ വര്‍ണമാലകളാല്‍ വരവേറ്റു. സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്പീക്കറെയും ഭരണപക്ഷ-പ്രതിപക്ഷ നേതാക്കളെയും പ്രിയങ്ക അഭിവാദ്യം ചെയ്തു.
വയനാട്ടില്‍ നിന്നും 4.10 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി കേരളത്തിലെ വനിതാ സാന്നിധ്യത്തിന് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാഹുല്‍ഗാന്ധി രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് പ്രിയങ്ക മത്സരത്തിനിറങ്ങിയത്. രാഹുല്‍ ഗാന്ധി ഇപ്പോഴത്തെ ലോക്‌സഭ പ്രതിപക്ഷ നേതാവും സോണിയാഗാന്ധി രാജ്യസഭ എംപിയുമാണ്.