നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്നു ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്യും. മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എംപി രവീന്ദ്ര വസന്ത്റാവു ചവാനൊപ്പം പ്രിയങ്കയും ഇന്നു രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് ലോക്സഭയില്‍ പ്രവേശിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സത്യപ്രതിജ്ഞയ്ക്കുശേഷം പ്രിയങ്ക ഗാന്ധി ആദ്യമായി മുന്നയിക്കുന്ന വിഷയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തവും ദുരന്തനിവാരണ പാക്കേജിന്‍റെ വൈകിപ്പിച്ച നടപടികളുമാകും. ലോക്സഭയില്‍ പ്രിയങ്ക തന്റെ പ്രാരംഭ പ്രസംഗത്തില്‍ കേന്ദ്രത്തിന്‍റെ വൈകിപ്പിക്കല്‍ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
അതേസമയം, ലോക്സഭ ചേരുന്നതിനുമുന്‍പ് രാവിലെ 10.30ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി ഓഫിസില്‍ എംപിമാരുടെ പ്രത്യേക യോഗവും നടക്കും. പ്രിയങ്കയുടെ നന്ദി പര്യടനം ഈ മാസം 30നും ഡിസംബര്‍ ഒന്നിനും വയനാട് മണ്ഡലത്തില്‍ നടക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.