സമ്മത പത്രത്തിന്റെ അടിസ്ഥാനത്തില്‍ വീട് നിര്‍മ്മിച്ച പിന്നീട് രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ വീട്ടു നമ്പര്‍ ലഭിക്കാത്ത പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിയന്തിരമായി വീട്ടുനമ്പര്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ കളക്ട്രേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍് ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ നിര്‍ദേശം നല്‍കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വര്‍ഷങ്ങളായി പട്ടിക വര്‍ഗ വിഭാഗം അനുഭവിക്കുന്ന ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ബന്ധപ്പെട്ട വകുപ്പുകള്‍ കാണണം. കല്‍പറ്റ നഗരസഭയുടെ എസ്.സി.പി ഫണ്ട് ഉപയോഗിച്ച് ഗൂഡലായിയില്‍ നിര്‍മ്മിച്ച കെട്ടിടം പോസ്റ്റ് മെട്രിക് ഹോസ്റ്റലായി മാറ്റുന്നതും ഉടന്‍ പൂര്‍ത്തിയാക്കണം. നെല്ലാറച്ചാല്‍ ടൂറിസം വിശ്രമ കേന്ദ്രത്തിന് അടുത്ത വികസന സമിതി യോഗത്തിന് മുമ്പ് കെട്ടിട നമ്പര്‍ ലഭ്യമാക്കണം. പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സാമൂഹ്യ പഠനമുറികള്‍ കാര്യക്ഷമമാക്കണം. പട്ടിക വര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിന് ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കി.നുഷ്യ- വന്യ ജീവി സംഘര്‍ഷം തടയുന്നതിനുള്ള പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാനുള്ള തടസ്സങ്ങള്‍ നീക്കണം. മേപ്പാടി വിത്തുകാട് പ്രദേശത്ത് താമസിക്കുന്ന മറ്റു വാസസ്ഥലമില്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും കെട്ടിട നമ്പര്‍, കുടിവെള്ളം, വൈദ്യുതി കണക്ഷന്‍ എന്നിവ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഡി.ഡി.സി യോഗം നിര്‍ദേശം നല്‍കി. ജില്ലാ കളക്റ്റര്‍ ഡി. ആര്‍ മേഘശ്രീ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം കെ. ദേവകി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം. പ്രസാദന്‍. ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.