അപ്രതീക്ഷിതമായി വീശിയടിച്ച ഫിന്‍ജാല്‍ ചുഴലിക്കാറ്റും കനത്ത മഴയും തമിഴ്‌നാട്ടില്‍ വ്യാപക കൃഷിനാശം ഉണ്ടാക്കിയത് കേരളത്തിലെ പച്ചക്കറി വില കുതിച്ചുയരാനുള്ള പ്രധാന കാരണംമാക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. ആദ്യകാലങ്ങളില്‍ ഒട്ടും ശ്രദ്ധിക്കപ്പെടാതിരുന്ന വലിയ ഉള്ളി, വെളുത്തുള്ളി, നാളികേരം എന്നിവയുടെ വില ഇപ്പോഴേക്കും ആകാശത്തിലേക്കാണ് കുതിച്ചിരിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പച്ചക്കറി വിലക്കണക്കുകള്‍:
- മുരിങ്ങക്കായ: 400 രൂപ
- തക്കാളി: 50 രൂപ
- വലിയ ഉള്ളി: 65 രൂപ
- ചെറിയ ഉള്ളി: 80 രൂപ
- വെളുത്തുള്ളി: 420 രൂപ
- ഉരുളക്കിഴങ്ങ്: 50-58 രൂപ
- തേങ്ങ: 70 രൂപ
- വെണ്ടയ്ക്ക: 44 രൂപ
- പാവയ്ക്ക: 40 രൂപ
- പടവലം: 40 രൂപ
- വഴുതനങ്ങ: 48 രൂപ
- ക്യാരറ്റ്: 55-60 രൂപ
- ചേമ്ബ്: 100 രൂപ
- ചേന: 68 രൂപ
- മത്തന്‍: 20 രൂപ
- പച്ച ഏത്തന്‍: 70 രൂപ
- ബീറ്റ്രൂട്ട്: 50-60 രൂപ
- ബീന്‍സ്: 60 രൂപ
- പയര്‍: 50 രൂപ
- ഇഞ്ചി: 80 രൂപ
- ചെറുനാരങ്ങ: 80 രൂപ
മണ്ഡലകാലത്ത് സാധാരണയായി വില ഉയര്‍ന്നേക്കുമെങ്കിലും ഇത്തവണ മഴ മൂലം തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി ലോഡുകള്‍ വൈകുന്നതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഇതിനു പുറമെ സംസ്ഥാനത്തെ ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളും സര്‍ക്കാര്‍ പച്ചക്കറി ചന്തകളും പേരില്‍ മാത്രം നിലനില്‍ക്കുന്നതും സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പ്രാദേശികമായി പച്ചക്കറി ഉല്‍പാദനം കുറഞ്ഞതും തമിഴ്‌നാട്ടില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറികള്‍ എത്തുന്നതില്‍ വന്ന തടസ്സങ്ങളും കേരളത്തിലെ പച്ചക്കറി വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.