സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരും; ആഭ്യന്തര വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി

ഡോളറിന്‍റെ നിലപാടും അന്താരാഷ്ട്ര സാഹചര്യങ്ങളും സ്വര്‍ണവിലയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഡിസംബറിലെ ആദ്യ ആഴ്ചയില്‍ തന്നെ വിലയിൽ നിരന്തരം മാറ്റങ്ങള്‍ വരുന്നത് ആഭ്യന്തര വിപണിയിലും വ്യക്തമായ പ്രതിഫലനം കണ്ടെത്തുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇന്നലെ ചെറിയ വർധനവ് രേഖപ്പെടുത്തിയ സ്വർണവില ഇന്ന് കുറവാണ് കാണിച്ചത്. 22 കാരറ്റ് സ്വർണത്തിന് പവന് 200 രൂപ കുറഞ്ഞ് 56920 രൂപയായി. നേരത്തെ 57120 രൂപ ആയിരുന്നു നിരക്ക്. ഈ മൂന്നുദിവസത്തിനുള്ളില്‍ സ്വർണവിലയില്‍ വീണ്ടും ഇടിവ് ഉണ്ടായിരിക്കുന്നത് ശ്രദ്ധേയമാണ്.

ഗ്രാമിന് 25 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റിനൊപ്പം 24 കാരറ്റിലും 18 കാരറ്റിലും വില കുറവ് രേഖപ്പെടുത്തി. 24 കാരറ്റ് സ്വർണത്തിന് പവന് 216 രൂപയുടെ കുറവുണ്ടായപ്പോള്‍, 18 കാരറ്റില്‍ 160 രൂപ കുറവാണ് ഉണ്ടായത്.

അമേരിക്കയിലെ പലിശനിരക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ആഗോള വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര വിപണിയെ സ്വാധീനിക്കുന്നതായാണ് വിലയിരുത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version