മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം രാത്രി ഏഴുമണിയോടെ ബൈക്കും കാറും തമ്മിലുണ്ടായ കൂട്ടിയിടിയിൽ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശികളായ ഷംസീറും സഹോദരി ഫസ്മിഹയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം ഉണ്ടായപ്പോൾ ഇരുവരും ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഷംസീറിന് തലയ്ക്കും ഫസ്മിഹക്ക് കൈയും കാലും പരിക്കേറ്റതായി വിവരം. പരിക്കേറ്റവരെ ആദ്യം കൽപറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വാഹനം നിയന്ത്രണം നഷ്ടപ്പെടലാകാമെന്നാണ് പ്രാഥമിക നിഗമനം.