ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതൽ ശക്തിപ്രാപിച്ച് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡിസംബർ 10 മുതൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ന്യൂനമര്‍ദത്തിന്റെ പ്രഭാവം:

  • ഡിസംബർ 10: മെയ്ലാടുതുറൈ, നാഗൈ, തിരുവാരൂർ, തഞ്ചാവൂർ, കടലൂർ ജില്ലകളിൽ ശക്തമായ മഴ.
  • ഡിസംബർ 11: കടലൂർ, മെയ്ലാടുതുറൈ, നാഗൈ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം തുടങ്ങി 10 ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യത.
  • ഡിസംബർ 12: ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം അടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

ചെന്നൈയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version