വൈദ്യുതി നിരക്ക് വീണ്ടും ഉയരുന്നതോടെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശക്തമാകുന്നു. രണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ നിരക്ക് വര്‍ധനവാണ്, ഇതോടെ വീട്ടുപയോഗത്തിനുള്ള വൈദ്യുതി ബില്ലില്‍ നിന്ന് ചെറുകിട വ്യവസായങ്ങളിലേക്ക് എല്ലാവര്‍ക്കും ബാധ്യത കൂടി വരും. റഗുലേറ്ററി കമ്മിഷന്‍ പുതിയ നിരക്ക് വർധനയ്ക്ക് അനുമതി നല്‍കിയതോടെയാണ് സംസ്ഥാനത്ത് ഈ വര്‍ഷം യൂണിറ്റിന് 16 പൈസ വര്‍ധന നടപ്പിലാക്കിയത്. അടുത്ത വര്‍ഷം ഇതിലും 12 പൈസ കൂടി വര്‍ധിപ്പിക്കാനാണ് തീരുമാനം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വീടുകളില്‍ വൈദ്യുതി ഉപഭോഗം അനുസരിച്ച് 15 പൈസ മുതല്‍ 25 പൈസവരെ വര്‍ധനവ് ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നു. രണ്ട് മാസത്തെ ബില്ലിനിടെ 14 രൂപ മുതല്‍ 300 രൂപ വരെ അധിക ചെലവ് ഉണ്ടാവാനാണ് സാധ്യത. ചെറുകിട വ്യവസായങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്കും അഞ്ച് പൈസ വീതം വര്‍ധനവ് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. വന്‍കിട വ്യവസായങ്ങള്‍ക്ക് ഈ വര്‍ഷം 10 പൈസയും അടുത്ത വര്‍ഷം അഞ്ച് പൈസയും കൂട്ടിയിരിക്കുന്നു.
ഒരേയൊരു ആശ്വാസം 40 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎല്‍ വിഭാഗങ്ങളിലെ വീട്ടുകാര്‍ക്ക് നിരക്ക് വര്‍ധനയില്ലെന്നതാണ്. എന്നാല്‍, വൈദ്യുതി ഡ്യൂട്ടി, സര്‍ചാര്‍ജ് എന്നിവയെ ചേര്‍ത്ത് കണക്കാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതീക്ഷിക്കുന്നത്. ബോര്‍ഡിന് നഷ്ടം കുറയ്ക്കാന്‍ പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും ചെലവ് ചുരുക്കാനും റഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.