ലൈസൻസ് പുനഃസ്ഥാപനത്തിന് കടുത്ത ചട്ടങ്ങൾ: മോട്ടോർ വാഹന വകുപ്പ് നീക്കം

മാരകമായ റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ലൈസൻസ് സസ്പെൻഷൻ പുനഃസ്ഥാപനത്തിനുള്ള മാനദണ്ഡങ്ങൾ ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് നീക്കമാരംഭിച്ചു. ഇനി ലൈസൻസ് തിരികെ നേടാൻ, മോട്ടോർ വാഹന വകുപ്പിന്‍റെ എടപ്പാളിലെ ഇന്‍റസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ആൻഡ് റിസർച്ചിൽ (ഐ.ഡി.ടി.ആർ) അഞ്ചുദിവസത്തെ നിർബന്ധിത പരിശീലന പരിപാടി പൂര്‍ത്തിയാക്കണമെന്നും അതിന് 5000 രൂപ ഫീസ് അടക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

സാധാരണ സസ്പെൻഷൻ കാലാവധി തികച്ചാൽ ലൈസൻസ് തിരികെ ലഭിക്കുമായിരുന്നു. എന്നാൽ ഇനി പരിശീലനം പൂർത്തിയാക്കി ഐ.ഡി.ടി.ആറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിച്ചാലേ ലൈസൻസ് പുനഃസ്ഥാപിക്കൂ. മദ്യപിച്ച്‌ വാഹനം ഓടിക്കൽ, അപകടമുണ്ടാക്കൽ പോലുള്ള ഗുരുതര ഗതാഗത കുറ്റങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടികൾ ശക്തമാക്കുന്നത്. **ഗുരുതര ഗതാഗത കുറ്റങ്ങൾ തടയാൻ മെച്ചപ്പെട്ട സംവിധാനങ്ങൾ** ഗതാഗത നിയമലംഘനങ്ങൾക്കുള്ള നിയന്ത്രണമായി എല്ലാ ജില്ലയിലും ഐ.ഡി.ടി.ആർ സബ് സെൻററുകൾ ആരംഭിക്കുന്നതിനുള്ള ചർച്ചയും സിറ്റിസൺ മൊബൈൽ ആപ് കൂടുതൽ സജീവമാക്കലും സര്‍ക്കാര്‍ ആലോചിക്കുന്നു. ആപ് വഴി പൊതുജനങ്ങൾക്ക് ഗതാഗത കുറ്റങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും വാഹന നമ്പറുകൾ അടക്കം അയക്കാനും സാധിക്കും. മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്ന ഈ കടുത്ത നടപടികൾ ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കാനും റോഡപകടങ്ങൾ തടയാനും സഹായകമാകും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version