വിനോദസഞ്ചാരത്തിനായി കൂടൽക്കടവിൽ എത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കം ദാരുണ സംഭവത്തിൽ കലാശിച്ചു. യുവാക്കളുടെ അതിക്രമം ഇടപെട്ട ആദിവാസി യുവാവിനെ ചുറ്റിക്കൊണ്ടുപോയി. കൂടൽക്കടവ് ചെമ്മാട് ഉന്നതിയിലെ മാതനാണ് ആക്രമത്തിന് ഇരയായത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇന്നലെ വൈകുന്നേരം പുൽപ്പള്ളി റോഡിലെ കൂടൽക്കടവിനു സമീപം കാറിൽ സഞ്ചരിച്ച സംഘം മാതന്റെ കൈ വാതിലിൽ കുടുക്കിയതിനു ശേഷം 400 മീറ്റർ ദൂരം റോഡിൽ വലിച്ചിഴച്ചുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. പരുക്കേറ്റ മാതനെ റോഡിൽ ഉപേക്ഷിച്ച സംഘം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെയാണ് മാതനെ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.