വ്യത്യസ്ത വാഹന പരിശോധനാ പദ്ധതികളുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പും പൊലീസ് വിഭാഗവും സംയുക്തമായി ഇന്ന് മുതൽ രാത്രികാല പരിശോധന ആരംഭിക്കുന്നു. അപകടങ്ങൾ പതിവായ സ്ഥലങ്ങളിൽ പ്രത്യേക പരിശോധനകൾക്കും നിരീക്ഷണത്തിനും മുൻഗണന നൽകും. വഴികൾക്കുള്ള വിശാലത കുറവുള്ള സ്ഥലങ്ങളിൽ സന്ദർശനവും അടിയന്തര നടപടി ആവശ്യമായ കാര്യങ്ങൾ കണ്ടെത്താനുമാണ് നടപടി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാണോയെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും. തകരാറിലായ ക്യാമറകൾ അടിയന്തിരമായി ശരിയാക്കാൻ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അമിതവേഗത, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ് ധരിക്കാത്ത യാത്രക്കാർ, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്ത ഡ്രൈവർമാർ എന്നിവരെതിരായ നടപടി കൂടുതൽ കർശനമാക്കും.
കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയുള്ള ബോധവൽക്കരണ പരിപാടികൾക്കു കൂടി പ്രാധാന്യം നൽകും. എഐ ക്യാമറകൾ ലഭ്യമല്ലാത്ത റോഡുകളിലേക്ക് പുതിയ ക്യാമറകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എഡിജിപി യോഗത്തിൽ തീരുമാനമായി.
നിരവധി വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ ഗതാഗത നിയമ ലംഘനങ്ങൾ ചെറുക്കാനുള്ള പുതിയ നടപടികൾ ഉടൻ നടപ്പാക്കുമെന്നും ട്രാഫിക് അധികൃതർ വ്യക്തമാക്കി. ബ്ളാക്ക് സ്‌പോട്ടുകളിലുളള പരിശോധന കൂടുതൽ ശക്തമാക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.