സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന നിലയിലേക്ക്

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിലെ ഉയർച്ച. ഇന്നലെത്തേതിനേക്കാള്‍ പവന് 80 രൂപ കൂടിയതോടെ സ്വര്‍ണവില 57,200 രൂപയിലെത്തി. ഗ്രാമിന് പത്തുരൂപയാണ് ഈ വര്‍ധന. ഡിസംബറിലെ തുടക്കത്തില്‍ 57,200 രൂപയായിരുന്ന സ്വര്‍ണവില തിങ്കളാഴ്ച 56,720 രൂപയിലേക്കു താഴ്ന്നിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ വര്‍ധനയാണ് നിലവില്‍ കാണുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഡിസംബര്‍ 11ന് സ്വര്‍ണവില 58,280 രൂപയിലെത്തി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രവേശിച്ചു. എന്നാല്‍, തുടര്‍ന്ന് ആയിരം രൂപയിലധികം കുറവുണ്ടാവുകയും ചെയ്തു. ഈ വര്‍ഷം മുഴുവന്‍ വിലയുടെ ഉയര്‍ച്ചാ-താഴ്ചകള്‍ തുടരുകയും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29 ശതമാനം വര്‍ധനയുണ്ടാകുകയും ചെയ്തു. 2023 ഡിസംബറോടെ സ്വര്‍ണവില 7550 രൂപ ഗ്രാമിന് കടന്നുപോകുമെന്ന് ഫിച്ച്‌ സൊല്യൂഷന്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version