‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 20 ബി ജെ പി എംപിമാർ എത്താതിരുന്നത് ദേശീയ നേതൃത്വത്തിന് വെല്ലുവിളിയായി. ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടന്ന വോട്ടെടുപ്പിൽ 269 വോട്ടുകള്‍ മാത്രമാണ് ഭരണപക്ഷത്തിന് ലഭിച്ചത്. എൻഡിഎയ്ക്ക് 293 സീറ്റുകൾ ഉണ്ടായിട്ടും 20 എംപിമാർ ഹാജരായില്ല.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വിപ്പ് നല്‍കിയിട്ടും അനുമതി വാങ്ങാതെ സഭയിൽ എത്താതിരുന്ന എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കാനാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് പാർട്ടി ഭൂരിപക്ഷമില്ലെന്ന് പരിഹസിച്ചതോടെ നടപടിയിലേക്ക് കടക്കുകയായിരുന്നു.