സ്വർണവിലയുടെ തുടർച്ചയായ ഇടിവ് നിക്ഷേപകരുടെയും ആഭരണങ്ങൾ വാങ്ങുന്നവരുടെയും ശ്രദ്ധയാകർഷിക്കുന്നു. ഡിസംബർ മാസത്തിൽ മാത്രം വലിയ മാറ്റങ്ങൾ രേഖപ്പെടുത്തിയ സ്വർണവിപണി, ഇന്നും 240 രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തി. ഇത് മൂലം ഒരു പവന്റെ വില 56,320 രൂപയായി കുറഞ്ഞു. സ്വർണവിലയിൽ ഇപ്പോഴുള്ള മാറ്റങ്ങൾ കണക്കിലെടുത്ത് നാളെ വില ഉയരുമോ എന്ന കാത്തിരിപ്പിലാണ് നിക്ഷേപകർ.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇന്നത്തെ വിലക്കുറവിന്റെ പ്രധാന പ്രേരണ രാജ്യാന്തര വിപണിയിലെ വിലക്കുറവാണ്. ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 7040 രൂപയും, പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയുമാണ് ഇന്ന് വില. 24 കാരറ്റിന് 7680 രൂപയും പവന് 61,440 രൂപയുമാണ്. 18 കാരറ്റിന് 5760 രൂപയും പവന് 46,080 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം പവന് 880 രൂപ കുറഞ്ഞത് ആഭരണങ്ങൾ വാങ്ങുന്നവർക്കും വിവാഹ സീസണിനുമൊപ്പം വലിയ ആശ്വാസമായി മാറുന്നു. ഡിസംബർ 1ന് 57,200 രൂപയായിരുന്നു പവന് വില, 20 ദിവസത്തിനുള്ളിൽ ഇത് 56,320 രൂപയായി കുറഞ്ഞത് നിക്ഷേപ വിപണിയിൽ ചലനം സൃഷ്ടിക്കുന്നു.
രാജ്യാന്തര വിപണിയിൽ 2,590 ഡോളറായാണ് ഇന്നത്തെ സ്വർണവില. യുഎസ് ഫെഡ് റിസേർവ് പലിശ കുറച്ചിട്ടും, രൂപയുടെ മൂല്യം ഡോളറിനെതിരെ കുറഞ്ഞത് ഇറക്കുമതിച്ചെലവ് വർദ്ധിപ്പിക്കുകയും സ്വർണവിലയിൽ ഈ ഇടിവിന് കാരണമാവുകയും ചെയ്തു. വിലക്കുറവ് തുടരുകയാണോ അതോ നാളെയോടെ വില ഉയരുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.