ക്രിസ്മസ് ആശ്വാസമായിപ്രത്യേക ഗഡു പെൻഷൻ

ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് പ്രത്യേക ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. തിങ്കളാഴ്ച മുതൽ തുക വിതരണം ആരംഭിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

27 ലക്ഷം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ തുക നേരിട്ട് എത്തും, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകളുടെ സഹായത്തോടെ വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും സമഗ്രമായ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കാനായത് സംസ്ഥാനത്തിന്റെ നിശ്ചയദാർഢ്യമാണ്.

പെൻഷൻ തുകയുടെ 98 ശതമാനം സംസ്ഥാനത്തിന്റെ വകയാണ്, ബാക്കി 2 ശതമാനം മാത്രം കേന്ദ്ര സഹായമാണ്. 62 ലക്ഷം ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്ക് ശരാശരി 300 രൂപ മാത്രമാണ് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്. കേന്ദ്ര വിഹിതത്തിൽ 2023 ജൂലൈ മുതൽ നവംബർ വരെ 425 കോടിയോളം രൂപ കുടിശികയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version