കേരള സർക്കാർ നിലനിൽക്കുന്ന പ്രധാന വരുമാന മാർഗങ്ങളായ മദ്യവും ലോട്ടറിയും വഴി 2023-24 സാമ്പത്തിക വർഷത്തിൽ മുൻകാലങ്ങളെ മറികടക്കുന്ന നേട്ടമുണ്ടാക്കിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ വെളിപ്പെടുത്തി. ലോട്ടറി വിൽപ്പന വഴി 12,529.26 കോടി രൂപയും മദ്യ വിൽപ്പന വഴിയുള്ള വരുമാനം 19,088.86 കോടി രൂപയും ആയി, ആകെ 31,618.12 കോടിയുടെ വരുമാനമാണ് സർക്കാരിന് ലഭിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
2023-24ൽ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം 1,24,486.15 കോടി രൂപയായിരുന്നു. ഇതിൽ 25.4 ശതമാനം ലോട്ടറിയും മദ്യവുമാണ് സംഭാവന ചെയ്തത്. എ.പി. അനിൽകുമാർ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ധനമന്ത്രി ഈ കണക്കുകൾ പങ്കുവെച്ചത്.
മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മുന്നേറ്റമുണ്ടായിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ മദ്യ വിൽപ്പന വഴി 17,718.95 കോടി രൂപയും ലോട്ടറി വിൽപ്പന വഴി 11,892.87 കോടി രൂപയുമാണ് ലഭിച്ചത്. അതിൽ 1,369.91 കോടി രൂപയും 636.39 കോടി രൂപയുമാണ് ഈ സാമ്പത്തിക വർഷത്തിൽ അധികമായി ലഭിച്ചത്.
സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിൽ മദ്യവും ലോട്ടറിയും വലിയ പങ്ക് വഹിക്കുമ്പോൾ, ഈ വരുമാനം സാമൂഹ്യക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ആവിഷ്കരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.