കേരളത്തിന്റെ നിർദേശങ്ങൾ ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചെന്ന് ധനമന്ത്രി

വ്യാപാര മേഖലക്കും ചെറുകിട സംരംഭങ്ങൾക്കും പ്രയോജനകരമായ നിരവധി നിർണായക തീരുമാനങ്ങളാണ് ജയ്‌സാൽമീറിൽ നടന്ന 55-ാം ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കൈക്കൊണ്ടതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഓൺലൈൻ സേവനങ്ങൾ സ്വീകരിക്കുന്ന വ്യക്തിയുടെ സംസ്ഥാനം ബില്ലിൽ വ്യക്തമാക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യത്തിന് അംഗീകാരം ലഭിച്ചതാണ് പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. ഇതുവരെ ബില്ലുകളിൽ അത്തരം വിവരങ്ങൾ ഉൾപ്പെടാത്തതിനാൽ ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിന് നികുതി നഷ്ടം നേരിടേണ്ടി വന്നിരുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

കോമ്ബോസിഷൻ സ്കീമിന് കീഴിലുള്ള വ്യാപാരികൾ രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികളിൽ നിന്ന് കെട്ടിടം വാടകയ്ക്ക് എടുക്കുമ്പോൾ നൽകേണ്ടി വന്നിരുന്ന റിവേഴ്സ് ചാർജ്ജ് ജി.എസ്.ടി ഒഴിവാക്കിയതും വ്യാപാരികൾക്കായി ഉയർത്തിയ ആവശ്യങ്ങൾക്ക് പരിഹാരമായതായി മന്ത്രി വ്യക്തമാക്കി.

ഐ.ജി.എസ്.ടി സെറ്റിൽമെന്റ് കൃത്യമാക്കുന്നതിനുള്ള ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശയും നടപ്പാക്കാൻ തീരുമാനമായി. അതേസമയം, ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് ജി.എസ്.ടി ബാധകമാക്കാനുള്ള നീക്കം സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ബാധിക്കുമെന്ന് കേരളം ചൂണ്ടിക്കാട്ടി. 2018ലെ പ്രളയ സെസ് മാതൃകയിൽ ആന്ധ്രാപ്രദേശ് സെസ് പിരിക്കാൻ ആവശ്യപ്പെട്ടതും കേരളം പിന്തുണച്ചു.

പശ്ചിമ ബംഗാൾ, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവയും സമാന ആവശ്യങ്ങൾ ഉയർത്തിയതോടെ ഈ നിർദേശം മന്ത്രിസഭാ ഉപസമിതിക്ക് വിടാൻ യോഗം നിർദേശിച്ചു. 2018ൽ കേരളത്തിന് നൽകിയ പ്രളയ സെസ് സാധാരണ നിയമമാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ യോഗത്തിൽ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version