കേരളത്തിലെ 4 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം

കേരളത്തിലെ നാല് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എൻ ക്യു എ എസ് (National Quality Assurance Standards) ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇത് സംസ്ഥാനത്തിന്റെ ആരോഗ്യ പരിപാലന നിലവാരത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പുതുതായി അംഗീകാരം ലഭിച്ചവയിൽ പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം (90.60%), ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം (90.15%), വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം (89.70%) എന്നിവയാണുള്ളത്. കൂടാതെ കാസർഗോഡ് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് (95.18%) പുനരംഗീകാരം ലഭിച്ചു.

ഇതോടെ കേരളത്തിൽ ആകെ 193 ആശുപത്രികൾക്ക് എൻ ക്യു എ എസ് അംഗീകാരം ലഭിച്ചതായും 83 ആശുപത്രികൾ പുനരംഗീകാരം നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ ഇൻസെൻറീവ് ലഭിക്കുമ്പോൾ, മറ്റുആശുപത്രികൾക്ക് ഓരോ കിടക്കയ്ക്കും 10,000 രൂപ വാർഷിക ഇൻസെൻറീവ് ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version