നവകേരള ബസ് പുതിയ രൂപത്തിലും കൂടുതൽ സൗകര്യങ്ങളുമായും വീണ്ടും സർവീസ് ആരംഭിക്കുന്നു. 11 സീറ്റുകൾ അധികമായി കൂട്ടി നിരക്കിൽ കുറവു വരുത്തിയതായി അധികൃതർ അറിയിച്ചു. കോഴിക്കോട്ട് നിന്ന് ബംഗളൂരു വരെ ബസ് സർവീസ് പുനരാരംഭിക്കാനാണ് കെഎസ്‌ആർടിസിയുടെ പദ്ധതി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
11 സീറ്റുകൾ കൂടി കൂട്ടിയതോടെ ബസിന്റെ ആകെ സീറ്റുകളുടെ എണ്ണം 37 ആയി. പിൻ ഡോർയും എക്സലേറ്ററും ഒഴിവാക്കി സീറ്റുകൾ കൂട്ടിയെങ്കിലും ടോയ്‌ലറ്റ് അതേപടി നിലനിര്‍ത്തിയതായി റിപ്പോർട്ട്. ഇതോടൊപ്പം ബസിന്റെ ചാർജ് 1280 രൂപയിൽ നിന്ന് 930 രൂപയാക്കിയാണ് കുറച്ചത്.
ആഡംബര ബസ് വാങ്ങാൻ ചെലവഴിക്കപ്പെട്ട വൻ തുക വലിയ വിവാദമായിരുന്നു. നവകേരള യാത്രയ്ക്കുശേഷം ബസ് കെഎസ്‌ആർടിസിക്ക് കൈമാറിയെങ്കിലും അധിക നിരക്ക് കാരണം സർവീസ് ജനപ്രിയമായില്ല. അതിനുശേഷം ബസിൽ രൂപമാറ്റം വരുത്തിയാണ് ഇപ്പോൾ വീണ്ടും സർവീസ് പുനരാരംഭിക്കുന്നത്.