വയനാട്ടിൽ പുനരധിവാസത്തിനായി തോട്ടം ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചു. തോട്ടം ഉടമകൾ സമർപ്പിച്ച ഹർജി കോടതി തള്ളുകയും ഭൂമി ഏറ്റെടുക്കൽ നിയമപരമാണെന്ന് വ്യക്തീകരിക്കുകയും ചെയ്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഹാരിസൺസ്, എൽസ്റ്റോൺ തോട്ടം ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കുമ്പോൾ അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കൂടാതെ, നഷ്ടപരിഹാരം നിരൂപണ വിധേയമെന്നു തോന്നിയാൽ നിയമനടപടികൾ സ്വീകരിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി.
പുനരധിവാസത്തിനായി 127.11 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി മാതൃകാ ടൗൺഷിപ്പ് സ്ഥാപിക്കുന്നതിനാണ് ഇത് ഉപയോഗിക്കുക. കൽപ്പറ്റയ്ക്ക് സമീപമുള്ള എൽസ്റ്റോൺ എസ്റ്റേറ്റും മേപ്പാടി ടൗണിന് ആറു കിലോമീറ്റർ അകലെ നെടുമ്പാല എസ്റ്റേറ്റുമാണ് ഏറ്റെടുക്കാനുള്ള ഭൂമിയിൽ ഉൾപ്പെടുന്നത്.