പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താൽ കർശന നടപടി

പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു. ദേശീയ ചിഹ്നങ്ങളും സർക്കാർ ചിഹ്നങ്ങളും ദുരുപയോഗം ചെയ്താൽ കർശന ശിക്ഷകൾ നടപ്പാക്കാനുള്ള നിയമ ഭേദഗതികളാണ് കേന്ദ്രം പരിഗണിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാൽ പരമാവധി 500 രൂപ പിഴ മാത്രമായതിനാൽ അത് ഫലപ്രദമല്ലെന്ന് വിലയിരുത്തപ്പെട്ടിരുന്നു. 2005ലെ ദേശീയ ചിഹ്ന (ദുരുപയോഗം തടയൽ) നിയമവും 1950ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയൽ) നിയമവും ഒരേ വകുപ്പിന് കീഴിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്കായി ഒരു ലക്ഷത്തോളം പിഴയും ആറുമാസം തടവുമടക്കമുള്ള ശിക്ഷകൾ നൽകുന്നതിന് ഉപഭോക്തൃകാര്യവകുപ്പ് 2019-ൽ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതുവരെ നടപടികൾ മുന്നോട്ടുപോയിട്ടില്ല. ദേശീയ പതാക, മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങൾ, ഗവർണറുടെ ഔദ്യോഗിക മുദ്രകൾ, അശോകചക്രം തുടങ്ങിയവയുടെ ദുരുപയോഗം തടയലിനുള്ള നിയമ ഭേദഗതികൾ അടുത്ത് പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ സുതാര്യമായി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version