സ്വര്‍ണവില വീണ്ടും താഴേക്ക്; സംസ്ഥാനത്ത് വില കുറവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപയുടെ കുറവോടെ വില 7135 രൂപയായി. പവന് 120 രൂപ കുറഞ്ഞതോടെ നിലവിലെ വില 57,080 രൂപയിൽ എത്തി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

കഴിഞ്ഞ ദിവസം ഗ്രാമിന് 25 രൂപയുടെ വർധനയോടെ വില 7150 രൂപയായിരുന്നതാണ്.അതേസമയം, നിലവിലെ കണക്കുകൾ പ്രകാരം ഈ വർഷം സ്വർണവിലയിൽ 27 ശതമാനത്തോളം വർധനയുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ വർഷം ഇത് 20 ശതമാനമായിരുന്നു. ഡിസംബറോടെ ഗ്രാമിന് വില 7550 രൂപയിലെത്തുമെന്നാണുള്ള പ്രവചനം, ഇതിന് പിന്നിൽ ആഗോള സമ്പദ് വ്യവസ്ഥാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്ന ഫിച്ച് സൊല്യൂഷന്റെ വിലയിരുത്തലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version