ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും യാത്രയയപ്പ് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍

ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്ന് യാത്രയാകും. രാവിലെ 11ന് കൊച്ചിയിലേക്ക് പുറപ്പെടുകയും പിന്നീട് ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്യും. 2025 ജനുവരി 2ന് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ചുമതലയേല്‍ക്കും. ജനുവരി 1ന് അദ്ദേഹം കേരളത്തിലെത്തും.

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങുകള്‍ ഇത്തവണ ഉണ്ടായിരുന്നില്ല. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണറെ സന്ദര്‍ശിക്കുകയും കേരള സര്‍ക്കാരിന്റെ മെമന്റോ കൈമാറുകയും ചെയ്തു. രാജ്ഭവന്‍ ജീവനക്കാര്‍ ഒരുക്കിയ യാത്രയയപ്പും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കാരണം റദ്ദാക്കി.

ആരിഫ് മുഹമ്മദ് ഖാന്‍ 5 വര്‍ഷക്കാലം കേരള ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. 2024 സെപ്റ്റംബറില്‍ അദ്ദേഹം 5 വര്‍ഷസേവനം പൂര്‍ത്തിയാക്കി. സംഭവബഹുലമായ കാലയളവിന് ശേഷം അദ്ദേഹം കേരളം വിടുന്നു. ഗോവ സ്വദേശിയായ രാജേന്ദ്ര അര്‍ലേക്കര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയിലെ വനം പരിസ്ഥിതി മന്ത്രിയായും പ്രവര്‍ത്തിച്ചവരാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version