വിദ്യാര്‍ഥികളുമായി സംവദിച്ച് മന്ത്രി ഒ.ആര്‍ കേളു

സംസ്ഥാനത്തെ പ്രീ-പോസ്റ്റ് മെട്രിക്ക്, മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുമായി സംവദിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തദേശീയ കലാരൂപങ്ങളുടെ പ്രോത്സാഹനത്തിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല സര്‍ഗോത്സവത്തില്‍ മത്സരാര്‍ത്ഥികള്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പ്രീ-പോസ്റ്റ് മെട്രിക്ക്, മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കലാ-കായിക രംഗത്തെ മികവ് ഉയര്‍ത്തുക, ഗോത്രകലകളുടെ പ്രോത്സാഹനവുമാണ് സംസ്ഥാനതല മത്സരത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. കലകളുടെ ഉത്ഭവ കേന്ദ്രം ഗോത്ര കലകളിലൂടെയാണെന്നും അത് വിസ്മരിക്കാതെ ഗോത്രകലയും ഗോത്ര വിഭാഗത്തെ സംരക്ഷിക്കുകയാണ് വകുപ്പ്. തനത് കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനതല സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ ഗോത്രകലകള്‍ ഉള്‍പ്പെടുത്തിയത്. വരും വര്‍ഷങ്ങളില്‍ സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ അവതരിപ്പിക്കുന്ന ഗോത്രകലകളില്‍ ഏകീകരണം ഉറപ്പാക്കും. ഗോത്രകലകളിലെ വിധിനിര്‍ണയത്തിന് അതത് കലകളില്‍ പ്രാവീണ്യമുള്ള വിധികര്‍ത്താക്കളെ ഉള്‍പ്പെടുത്തണമെന്ന് സംവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version