ഡിജിറ്റൽ അഡിക്ഷനും അതിൽ നിന്ന് ഉയരുന്ന മാനസിക പ്രശ്‌നങ്ങളും പരിഹരിക്കാൻ കേരളാ പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ ആരംഭിച്ച ഡിജിറ്റൽ ഡി-അഡിക്ഷൻ സെൻറർ (ഡി-ഡാഡ്) ശ്രദ്ധനേടുന്നു. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണ വിധേയമാക്കുന്നതിനും അവരെ ഡിജിറ്റൽ അഡിക്ഷനിൽ നിന്ന് മോചിപ്പിക്കുന്നതിനുമാണ് ഈ പുതിയ സംരംഭം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കുട്ടികൾക്ക് സൗജന്യ കൗൺസിലിംഗ് നൽകുന്നതിനൊപ്പം, സുരക്ഷിത ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കൾക്കും ബോധവത്കരണം നടത്തുകയാണ് ഡി-ഡാഡ് സെൻററിന്റെ ലക്ഷ്യം. കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിലെ പ്രധാന സെൻററിന് പുറമേ, സെൻട്രൽ പോലീസ് സ്റ്റേഷനോട് ചേർന്ന് സബ്സെൻററും ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കുന്നു.
സൈക്കോളജിസ്റ്റുകളുടെ സേവനം രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ലഭ്യമാണ്. സേവനം ഉപയോഗപ്പെടുത്താൻ 9497975400 എന്ന നമ്പറിൽ വിളിച്ച് അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണ്.
2023 ജനുവരിയിൽ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ 144 കുട്ടികൾക്ക് കൗൺസിലിംഗ് സേവനം ലഭിക്കുകയും, 42 ഓളം ബോധവത്കരണ പരിപാടികൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റൽ അധിനിവേശത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള ഈ പുതിയ നീക്കം മാതൃകാപരമാണ്.