സ്വർണവില വീണ്ടും ഉയരുന്നു: സംസ്ഥാനത്ത് തുടർച്ചയായ മൂന്നു ദിവസവും വൻ വർധനവ്

പുതുവർഷത്തിന്റെ തുടക്കത്തിൽ സ്വർണവില കേരളത്തിൽ വീണ്ടും ഉയരുകയാണ്. 2024ന്റെ അവസാന ദിവസങ്ങളിൽ കാണപ്പെട്ട ഇടിവിന് പിന്നാലെ, 2025 തുടക്കത്തിൽ മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഇത് ആഭരണ പ്രേമികളെ ആശങ്കയിലാക്കുന്ന തരത്തിലാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ആഗോള വിപണിയിലെ മാറ്റങ്ങൾ, ഓഹരി വിപണിയുടെ അനിശ്ചിതത്വങ്ങൾ, രൂപയുടെ മൂല്യം കുറയുന്നതും ഡോളറിന്റെ ശക്തി വർധിക്കുന്നതും സ്വർണവിലയെ സാരമായി ബാധിക്കുന്നുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്കിലെ കുറവും ഈ പ്രവണതയെ ശക്തിപ്പെടുത്തുന്നതാണ്.

കേരളത്തിലെ ഇന്നത്തെ സ്വർണവില ഗ്രാമിന് 7260 രൂപയിലേക്ക് ഉയർന്നിരിക്കുകയാണ്, 58,080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവില 1200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയുടെ വിലയും വലിയ രീതിയിൽ ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

18 കാരറ്റ് സ്വർണത്തിനും ഗ്രാമിന് 5995 രൂപ എന്ന നിലയിൽ വില ഉയർന്നിരിക്കുകയാണ്. ഈ പ്രവണതയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതകൾ അടുത്ത ദിവസം വരെ കുറവാണ്. ആഗോള സാമ്പത്തിക ചലനങ്ങളാണ് ഈ വർഷവും സ്വർണവിലയുടെ ഭാവിയെ നിർണയിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version